ഭര്ത്താവിന്റെ പരസ്ത്രീ ബന്ധത്തെച്ചൊല്ലി തര്ക്കം; യുവതിയെ സ്പാനര് കൊണ്ട് അടിച്ച് പരിക്കേല്പ്പിച്ച് ഭാര്യ

മനാമ: തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു യുവതിയെ സ്‍പാനര്‍ കൊണ്ട് ആക്രമിച്ച സ്ത്രീക്ക് ബഹ്റൈന്‍ കോടതി ശിക്ഷ വിധിച്ചു. 45കാരിയായ ബഹ്റൈന്‍ സ്വദേശി അയല്‍വാസിയായ 43കാരിയെയാണ് ആക്രമിച്ചത്. സംഭവത്തില്‍ അയല്‍വാസിയുടെ നാല് പല്ലുകള്‍ പൊട്ടിയെന്ന് കോടതി രേഖകളില്‍ പറയുന്നു.

ബഹ്റൈനിലെ സല്‍മാബാദിലായിരുന്നു സംഭവം. പ്രതിയായ യുവതിക്ക് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷത്തെ ശിക്ഷ വിധിച്ചു. വാഗ്വാദത്തിനിടെ അപമാനിക്കുന് തരത്തില്‍ സംസാരിച്ചതിന് 43കാരിക്ക് 50 ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്. നിരവധി സാക്ഷികളുടെ മുന്നില്‍വെച്ചായിരുന്നു ആക്രമണം. കേസില്‍ കുറ്റം തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ കിട്ടിയെന്ന് കോടതി ഉത്തരവില്‍ പറയുന്നു. സ്‍പാനര്‍ കൊണ്ടുള്ള അടിയേറ്റ യുവതി ബോധരഹിതയായി നിലംപതിച്ചുവെന്ന് സാക്ഷികള്‍ മൊഴി നല്‍കുകയും ചെയ്‍തു.

Share via
Copy link
Powered by Social Snap