ഭര്ത്താവ് കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്

തൃശൂര്‍:  മണ്ണംപേട്ട പൂക്കോട് അമ്മയെയും മകനെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടില്‍ അനില, മകന്‍ 13 വയസ്സുള്ള അശ്വിന്‍ എന്നിവരെയാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ മുതല്‍ പുറത്തു കാണാതിരുന്നതോടെ ഇവരെ അന്വേഷിച്ചെത്തിയ സമീപവാസിയായ സ്ത്രീയാണ് ഉച്ചയോടെ മൃതദേഹങ്ങള്‍ കണ്ടത്. രണ്ട് മാസം മുമ്പാണ് അനിലയുടെ ഭര്‍ത്താവ് സുമേഷ് കൊവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ന്ന് അനിലയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സുമേഷിന്റെ മരണത്തോടെ ഇരുവരും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അശ്വിന്‍. ഫൊറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. വരന്തരപ്പിള്ളി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Share via
Copy link
Powered by Social Snap