ഭാഗ്യലക്ഷ്മിയുടെ മകന് വിവാഹിതനായി;

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിന്‍ വിവാഹിതനായി. അഞ്ജനയാണ് വധു.  തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിലാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ചലച്ചിത്ര സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖരും ചടങ്ങിനെത്തിയിരുന്നു

നടിമാരായ കെപിഎസി ലളിത, പാര്‍വതി, വിധുബാല, ഷാജി കൈലാസ്, ഭാര്യ ആനി, സുരേഷ് കുമാര്‍, മേനക മൈഥിലി, മനോജ് കെ.ജയന്‍, ഭാര്യ ആശ, ജലജ, കാര്‍ത്തിക തുടങ്ങി നിരവധി താരങ്ങള്‍ വധുവരന്മാര്‍ക്ക് ആശംസ നേരാനെത്തി. നാനൂറിലേറെ സിനിമകളില്‍ വിവിധ താരങ്ങള്‍ക്ക് ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap