ഭാര്യയെയും 18മാസം പ്രായമായ പെണ്കുഞ്ഞിനെയും ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

ദില്ലി: ഹരിയാനയിലെ തൊഹാന നഗരത്തിലെ വാടക വീട്ടില്‍ യുവാവും ഭാര്യയും 18മാസം പ്രായമായ പെണ്‍കുഞ്ഞും മരിച്ചനിലയില്‍. 32കാരിയായ മഞ്ജു ദേവിയെയും കുഞ്ഞിനെയും കൊന്നാണ് 35കാരനായ സുനില്‍ കുമാര്‍ ജീവനൊടുക്കിയത്. 

ബുധനാഴ്ചയാണ് മരണം നടന്നത്. കിടക്കയിലാണ് മഞ്ജു ദേവിയുടെയും മകളുടെയും മൃതദേഹം കിടന്നിരുന്നത്. ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്റ്റോര്‍ റൂമില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു സുനില്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. 

ഭാര്യയെയും കുഞ്ഞിനെയും കൊന്നതിന് ശേഷം സുനില്‍ കുമാര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരമായി വഴക്കുകൂടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത്് അന്വേഷണം ആരംഭിച്ചു.

Share via
Copy link
Powered by Social Snap