ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊന്നു

ജയ്പൂർ:  രാജസ്ഥാനിലെ ജോദ്പൂരിൽ കത്രിക ഉപയോ​ഗിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് ഭർത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ തന്നെ പൊലീസിനെയും ഭാര്യയുടെ മാതാപിതാക്കളെയും വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. 

35 കാരനായ വിക്രം സിം​ഗ് ആണ് 30 കാരിയായ ഭാര്യ ശിവ് കൻവാറിനെ കൊലപ്പെടുത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തുമ്പോൾ ഭാര്യയുടെ മൃത​ദേഹത്തിന് സമീപത്തിരുന്ന് ഇയാൾ വീഡിയോ ​ഗെയിം കളിക്കുകയായിരുന്നു. ശിവ് കൻവാറിന്റെ മൃതദേഹം രക്തത്തിൽ കുളിച്ചികിടക്കുമ്പോൾ അതിന് സമീപത്തിരുന്നാണ് ഇയാൾ വീഡിയോ ​ഗെയിം കളിച്ചിരുന്നത്. 

കൻവാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് ഓഫീസർ കൈലാഷ്ദൻ പറഞ്ഞു.  സിം​ഗിന് ജോലി ഇല്ലാത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ എപ്പോഴും തർക്കങ്ങൾ നടന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന സമയത്ത് ഭർത്താവ് യാതൊരു ജോലിയും ചെയ്തിരുന്നില്ല.

 സംഭവ ദിവസം രണ്ട് കത്രികകളുമായെത്തിയ സിം​ഗ് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. ”ഞങ്ങൾ സംഭവസ്ഥലത്തെത്തുമ്പോൾ സിം​ഗ് വീഡിയോ ​ഗെയിം കളിക്കുകയായിരുന്നു. യാതൊരു വിധ കുറ്റബോധവും അയാളിൽ ഉണ്ടായിരുന്നില്ല” – പൊലീസ് ഓഫീസർ പറഞ്ഞു. ഇരുവർ‌ക്കും രണ്ട് കുട്ടികളാണ്. സംഭവ സമയത്ത് കുട്ടികൾ വീട്ടിലുണ്ടായിരുന്നില്ല. 

Share via
Copy link
Powered by Social Snap