ഭാര്യ ഉപേക്ഷിക്കുമെന്ന ഭയം; വ്യവസായി ഭാര്യയെ കൊലപ്പെടുത്തിയത് ക്രൂരമായി; കേസ് വിചാരണയിലേക്ക്

മാഡ്രിഡ്: ലൈംഗിക ബന്ധത്തിന് ശേഷം ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ബ്രീട്ടിഷ് വംശജനായ വ്യവസായി വിചാരണം നേരിടുന്നു. ജെഫ്രി എല്‍ട്ടനാണ് വിചാരണ നേരിടന്നത്. ഭാര്യ തന്നെ ഉപേക്ഷിച്ചുപോകുമെന്ന് മനസിലാക്കിയതിന് പിന്നാലെയായിരുന്നു കൊലപാതകം. പതിനഞ്ചുകാരനായ മകനെ വീട്ടില്‍ നിന്നും പുറത്തയച്ച ശേഷം ഭാര്യയുമായി ഇയാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്. 
പിന്നിട് അപ്രതീക്ഷിതമായിട്ടായിരുന്നു കൊലപാതകം. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. ലൈംഗികബന്ധത്തിനുശേഷം എല്‍ട്ടന്‍ ഭാര്യയുടെ മുഖത്ത് അടിച്ചു. അതിനുശേഷം തറയിലേക്കു തള്ളിയിട്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ കുതറിയോടിയ ഭാര്യയെ പിന്നാലെ ചെന്ന് അടുക്കളയിലെ കറിക്കത്തിയെടുത്ത് കുത്തുകയായിരുന്നു.

ഭാര്യയുടെ മൃതദേഹത്തിന് സമീപം രക്തത്തില്‍ കുളിച്ച നിലയിലാണ് എല്‍ട്ടനെയും കണ്ടെത്തിയത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. നീണ്ടനാളത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ ആശുപത്രി വിട്ടത്. തുടര്‍ന്നാണ് വിചാരണയ്ക്കായി കോടതിയിലെത്തിച്ചത്.

ഭാര്യ ഗ്ലോറിയ തന്നെ ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടിരുന്നതായി അറിഞ്ഞ എല്‍ട്ടന്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. കൃത്യം നടക്കുന്നതിന് മുമ്ബ് എല്‍ട്ടന്‍ ഭാര്യയ്ക്ക് മദ്യത്തില്‍ മോര്‍ഫിന്‍ എന്ന മയക്കുമരുന്ന് കലര്‍ത്തി നല്‍കിയതായും പ്രോസിക്യൂട്ടര്‍ വാദിച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എല്‍ട്ടണ് 14 വര്‍ഷം തടവും 180,000 ഡോളര്‍ നഷ്ടപരിഹാരവും നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

Share via
Copy link
Powered by Social Snap