ഭിക്ഷ ചോദിച്ച പെണ്കുട്ടിയെ അവഗണിച്ച് കരീന..വിമര്ശനവുമായി ആരാധകര്

ദേവാലയത്തില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ഭിക്ഷ ചോദിച്ച പെണ്‍കുട്ടിയെ ശ്രദ്ധിക്കാതെ പോയ കരീന കപൂറിന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം. ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് സംഭവം.

പെണ്‍കുട്ടി കരീനയെ പിടിച്ച് ഭിക്ഷ ചോദിക്കുകയായിരുന്നു. എന്നാല്‍ കരീന അത് വക വയ്‍ക്കാതെ പോകുകയായിരുന്നു. ഇത് വൻ വിമര്‍ശനത്തിനാണ് കാരണമാക്കിയത്. പള്ളിയില്‍ നിന്ന് ഇറങ്ങിയ കരീന കാറിന് അടുത്തേയ്‍ക്ക് പോകുകയായിരുന്നു. മകൻ തൈമൂറും ഒപ്പമുണ്ടായിരുന്നു. അതിനിടയില്‍ ഒരു പെണ്‍കുട്ടി കരീനയെ പിടിച്ച് ഭിക്ഷ ചോദിച്ചു. കരീന അത് ശ്രദ്ധിച്ചില്ല. പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ പിടിച്ചുമാറ്റുകയും ചെയ്‍തു

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap