ഭൂപരിഷ്ക്കരണം കേരളത്തില് സമഗ്ര മാറ്റത്തിന് വഴിയൊരുക്കി: മുഖ്യമന്ത്രി

ഭൂപരിഷ്‌കരണ നിയമം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്തുണ്ടാക്കിയ സമഗ്ര മാറ്റം പുരോഗതിയുടെ അടിത്തറയായി മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമഗ്ര ഭൂപരിഷ്‌കരണത്തിന്റെ അന്‍പതാം വാര്‍ഷികം അയ്യന്‍കാളി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഇല്ലാത്ത ആളുകള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതില്‍ വലിയ തോതിലുള്ള പ്രയാസം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കും. രാജ്യത്താകമാനം ഭൂപരിഷ്‌കരണം നടപ്പാക്കേണ്ടത് ആവശ്യമാണെന്നും അതിനാവശ്യമായ ഭൗതികാന്തരീക്ഷം ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനമായ റവന്യൂ-മിത്രത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

    പൊതുജനങ്ങള്‍ക്ക് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികള്‍ ഓണ്‍ലൈനായി വകുപ്പുമന്ത്രിയെ അറിയിക്കുന്നതിനും ഓണ്‍ലൈനായി പരാതിപരിഹാരം ലഭ്യമാകുന്നതിനും റവന്യൂ-മിത്രം സഹായകമാകും. ംംം.ാശൃേമാ.ൃല്‌ലിൗല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

    മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.രാജു, മേയര്‍ ശ്രീകുമാര്‍, എം.എല്‍.എ.മാരായ വി.എസ്.ശിവകുമാര്‍, പി.സി.ജോര്‍ജ്, എം.കെ.മുനീര്‍, ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.വേണു, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ സി.എ.ലത, മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, വിവിധ റവന്യൂ ഓഫീസ് ഉദ്യോഗസ്ഥര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap