ഭർത്താവിൻ്റെ അനുജൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി; യുവതിക്ക് ദാരുണാദ്യം

ഭർത്താവിൻ്റെ അനുജൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. കാവുവിള തെറ്റിച്ചിറ വൃന്ദ ഭവനിൽ വൃന്ദ (28) യാണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച വാവറയമ്പലം കാവുവിളയിൽ രാവിലെ പതിനൊന്നു മണിയോടു കൂടിയായിരുന്നു വൃന്ദയെ പെട്രോളൊഴിച്ച് പ്രതി സുബിൻ കത്തിച്ചത്.

കാവുവിളയിലെ കടയിൽ തയ്യൽ പഠിക്കാനെത്തിയ വൃന്ദയെ പെട്രോൾ ദേഹത്ത് ഒഴിച്ചു ഭർത്താവിൻ്റെ അനുജൻ സുബിൻ തീയിടുകയായിരുന്നു. കൊലപാതക ശ്രമത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

Share via
Copy link
Powered by Social Snap