മകന് എണ്പതുകാരനായ അച്ഛനെ കൊന്ന് കഷ്ണങ്ങളാക്കി നുറുക്കി ബക്കറ്റില് നിറച്ചു

ഹൈദരാബാദ്:  എണ്‍പതുകാരനായ പിതാവിനെ മകന്‍ കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി. പിന്നീട് ശശീരഭാഗങ്ങള്‍ ഇയാള്‍ ഏഴോളം ബക്കറ്റുകളില്‍ നിറച്ചുവെച്ചു.  തെലങ്കാനയിലെ മാല്‍ക്കജ്ഗിരി ഏരിയയിലെ കൃഷ്ണഹാര്‍ കോളനിയില്‍ ഞായറാഴ്ചയാണ് സംഭവം.   
റെയില്‍വേയില്‍ നിന്ന് വിരമിച്ച എസ്. മാരുതി കിഷന്‍ എന്നയാളെയാണ് മകന്‍ കിഷന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാള്‍ തൊഴില്‍ രഹിതനാണ്. ഇവരുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.  ബക്കറ്റുകളില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയ പോലീസ് മാരുതിയുടെ ഭാര്യയെയും സഹോദരിയെയും ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന് പിന്നില്‍ കിഷനാണെന്ന് വ്യക്തമായത്.  സംഭവശേഷം ഇയാള്‍ ഒളിവിലാണ്.സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അച്ഛനും മകനും ഇടയില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇരുവരും വഴക്കിടുന്നത് പതിവായിരുന്നെന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

1 thought on “മകന് എണ്പതുകാരനായ അച്ഛനെ കൊന്ന് കഷ്ണങ്ങളാക്കി നുറുക്കി ബക്കറ്റില് നിറച്ചു

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap