മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത നിലയിൽ

തൃ​ശൂ​ര്‍: ചാ​വ​ക്കാ​ട് അ​മ്മ​യും ഒ​ന്ന​ര വ​യ​സു​ള്ള മ​ക​ളും തൂങ്ങി മരിച്ച നി​ല​യി​ല്‍. ബ്ലാ​ങ്ങാ​ട് സ്വ​ദേ​ശി ജി​ഷ, മ​ക​ള്‍ ദേ​വാം​ഗ​ന എ​ന്നി​വ​രെ​യ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ക​ളെ ഷാ​ളി​ല്‍ കെ​ട്ടി​ത്തൂ​ക്കി​യ ശേ​ഷം ജി​ഷ ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കഴിഞ്ഞയാഴ്ചയാണ് ജിഷ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്.

ഭർത്താവ് പേരകം സ്വദേശി അരുൺലാൽ ഒന്നര മാസം മുൻപാണ് ഗൾഫിലേക്ക് തിരിച്ചുപോയത്. രണ്ടു വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ദിവസം ഭർതൃ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ജിഷ. ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പൊലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Share via
Copy link
Powered by Social Snap