മകളെ പീഡിപ്പിച്ച എയര്ഫോഴ്സ് ഉദ്യോഗസ്ഥന്റെ കഴുത്തിന് വെട്ടി അമ്മ

തിരുവനന്തപുരം: മകളെ പീഡിപ്പിച്ചെന്ന പരാതി നല്‍കിയതിന് പിന്നാലെ ഭര്‍ത്താവിനെ വെട്ടി പരിക്കേല്‍പ്പിച്ച ഭാര്യ അറസ്റ്റില്‍. മകളെ പീഡിപ്പിച്ചതായി രണ്ടാം ഭാര്യയുടെ പരാതിക്കു പിന്നാലെയാണ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ കഴുത്തില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാര്യ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഭാര്യയെ അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പരാതിയില്‍ പോക്‌സോ കേസില്‍ ഭര്‍ത്താവിനെതിരേയും മലയിന്‍കീഴ് പോലീസ് കേസെടുത്തിരുന്നു വെട്ടേറ്റ ഇയാള്‍ പാങ്ങോട് സൈനിക ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ്.

മൂക്കുന്നിമലയിലെ എയര്‍ഫോഴ്‌സ് കേന്ദ്രത്തിലാണ് തമിഴ്‌നാട് സ്വദേശിയായ അമ്പതുകാരന്‍ ജോലിചെയ്യുന്നത്. ഭാര്യ 44 വയസ്സുള്ള തൃശ്ശൂര്‍ സ്വദേശിനി. കഴിഞ്ഞ ജൂലായിലാണ് ഇവര്‍ വിവാഹിതരായത്. രണ്ട് പേരുടേയും രണ്ടാം വിവാഹമാണിത്. ഭര്‍ത്താവിന് ആദ്യ വിവാഹത്തില്‍ പതിനാറു വയസ്സുള്ള ആണ്‍കുട്ടിയും സ്ത്രീക്ക് ആദ്യ വിവാഹത്തില്‍ ആറരവയസ്സുള്ള പെണ്‍കുഞ്ഞുമുണ്ട്.

ബുധനാഴ്ചയാണ് മകളെ പീഡിപ്പിച്ചെന്ന പരാതി ഭര്‍ത്താവിനെതിരേ സ്ത്രീ നല്‍കിയത്. പിന്നാലെ രാത്രിയോടെ് ഭര്‍ത്താവിനെ വെട്ടുകയായിരുന്നു.. രാത്രി  പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് മലയിന്‍കീഴ് പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്

Share via
Copy link
Powered by Social Snap