മകളെ വിവാഹം കഴിക്കാനെത്തി; സ്വന്തം പങ്കാളിയെ തലയ്ക്കടിച്ചു കൊന്ന് അമ്മ

70 വയസ്സുകാരനെ 57 വയസ്സുള്ള കാമുകി ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മുംബൈയിലെ വദാലയിലാണ് സംഭവം. സ്ത്രീയുടെ മകളെ ഇയാൾ വിവാഹം കഴിച്ചതിനെ തുടർന്നാണ് ഇവർ 70കാരനെ തലയ്ക്കടിച്ചു കൊന്നത്. ശാന്തി പാൽ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ബിമൽ ഖന്ന എന്നയാളാണ് കൊല്ലപ്പെട്ടത്. 

ശാന്തി പാലും ബിമൽ ഖന്നയും ഒരുമിച്ചായിരുന്നു താമം. തന്റെ ആദ്യ വിവാഹത്തിലുള്ള മകളെ ഇയാള്‍ വിവാഹം കഴിക്കാൻ ഒരുങ്ങിയതാണ് സ്ത്രീയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഖന്ന വീട്ടിലെത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വഴക്കു തുടര്‍ന്നതോടെ ശാന്തി ചുറ്റികയെടുത്ത് ബിമലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

മർദനത്തിൽ സാരമായി പരുക്കേറ്റ ഇയാൾക്ക് മസ്തിഷ്കാഘാതം സംഭവിച്ചു. ആശുപത്രിയിൽ വച്ച്  ബിമൽ ഖന്ന മരിച്ചു. തലയ്ക്കടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ആശുപത്രി അധികൃതതരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് വിവരം പുറത്തു വന്നത്. 

പൊലീസ് പറയുന്നത് ഇങ്ങനെ: 1984ലാണ് സ്ത്രീ ആദ്യ വിവാഹത്തിലെ കുഞ്ഞുമായി മുംബൈയിൽ എത്തുന്നത്. തുടർന്ന് ഇവർ ഖന്നയുമായി അടുപ്പത്തിലാകുകയും ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഇരുവർക്കും ഒപ്പം ശാന്തിയുടെ ആദ്യവിവാഹത്തിലെ കുട്ടിയും ഉണ്ടായിരുന്നു. ഇവരെ വിവാഹം കഴിക്കാൻ 70കാരനായ ബിമൽ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. 

Share via
Copy link
Powered by Social Snap