മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച ഗർഭിണികൾക്ക് ചികിത്സ ലഭിച്ചില്ല

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച നാല് ഗർഭിണികൾക്ക് ചികിത്സ ലഭിച്ചില്ല. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും കൊവിഡ് ചികാത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് അവിടെ നിന്നും മടക്കി. 

നാളെ പ്രസവത്തിന് തീയതി നിശ്ചയിച്ചതടക്കം നാല് ഗർഭിണികൾക്കാണ് ചികിത്സ ലഭിക്കാതിരുന്നത്. അതേസമയം, പരാതി ഉയര്‍ന്നതിന് പിന്നാലെ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ തന്നെ അഡ്മിറ്റ് ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവരെ കാഷ്വാലിറ്റിയിലേക്ക് മാറ്റുകയും ഭക്ഷണം നല്‍കുകയും ചെയ്തു. 

സംഭവത്തില്‍ വീഴ്ച്ച വരുത്തിയവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു. സൗകര്യം ഉറപ്പുവരുത്താതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് ഗർഭിണികളെ റഫർ ചെയ്തത് വീഴ്ച്ചയാണെന്ന് സക്കീന പ്രതികരിച്ചു. നാല് പേരെയും മഞ്ചേരി മെഡിക്കൽ കോളേജിൽ തന്നെ അഡ്മിറ്റ് ചെയ്തു എന്നും സക്കീന കൂട്ടിച്ചേര്‍ത്തു. പരാതി ഉയരുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തതോടെ ജില്ലാ മെഡിക്കൽ ഓഫീസർ വിഷയത്തില്‍ ഇടപെടുകയായിരുന്നു 

Share via
Copy link
Powered by Social Snap