മഞ്ജു വാര്യർ വാഗമണിൽ; കൊച്ചിയിലെത്തിയാലുടൻ മൊഴി രേഖപ്പെടുത്തും

തൃശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയിൽ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മഞ്ജു ഇപ്പോൾ വാഗമണിലാണ്. കൊച്ചിയിലെത്തിയാൽ ഉടൻ മൊഴി രേഖപ്പെടുത്തുമെന്ന് തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച് എസിപി സി.ഡി.ശ്രീനിവാസൻ പറഞ്ഞു.

മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകുമാർ മേനോനെതിരെ സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക, ഗൂഢ ഉദ്ദേശത്തോടെ പിന്തുടരുക എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. ശ്രീകുമാർ മേനോൻ മോഹൻലാലിനെ നായകനാക്കി സംവിധനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ഒടിയനിൽ മഞ്ജുവാണ് നായികാ വേഷത്തിലെത്തിയത്. ചിത്രത്തിന്റെ റിലീസിന് ശേഷം ഉണ്ടായ ട്രോളുകൾക്കും, സൈബർ ആക്രമണങ്ങൾക്കും പിന്നിൽ ശ്രീകുമാർ മേനോനും, സുഹൃത്തുമാണെന്നാണ് മഞ്ജുവിന്റെ പരാതി.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap