മണവാട്ടിയായി അനിഖ : പത്മാവതിലെ ദീപികയെ ഓര്മ്മവരുന്നെന്ന് ആരാധകര്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ സുരേന്ദ്രന്‍ വെള്ളിത്തിരയിലെത്തിയത്. ഗൗതം വാസുദേവ് മേനോന്റെ ചിത്രത്തിലും സിരുത്തൈ ശിവയുടെ ചിത്രത്തിലും അജിത്തിന്റെ മകളായി അഭിനയിച്ചും അനിഖ തെന്നിന്ത്യയിലാകെ ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലും സജീവമായ അനിഖയുടെ ഫോട്ടോഷൂട്ടുകള്‍ ഇടയ്‌ക്കെല്ലാം വൈറലാകാറുണ്ട്. വാഴയില അണിഞ്ഞുള്ള താരത്തിന്റെ ചിത്രം വൈറലായത് അടുത്തിടെയാണ്. അതിനുപിന്നാലെ തന്റെ മണവാട്ടിയായുള്ള ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് അനിഘ.

രാകേഷ് മണ്ണാര്‍ക്കാടാണ് അനിഖയുടെ പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പത്മാവത് ചിത്രത്തിലെ ദീപികയെപോലെ ഉണ്ടല്ലോയെന്നാണ് ആരാധകര്‍ ചിത്രത്തിന് കമന്റ് ചെയ്യുന്നത്. അനിഖയെ ഒരുക്കിയിരിക്കുന്നത് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷീനയാണ്.

തമിഴിലും തിളങ്ങിനില്‍ക്കുന്ന അനിഖയുടെ ഒരു ഫോട്ടോയ്ക്ക് ചിലര്‍ മോശം കമന്റ് രേഖപ്പെടുത്തിയതിന് അടുത്തിടെ എതിരെ നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. അടുത്തിടെയായി ഫോട്ടോഷൂട്ടുകള്‍കൊണ്ടാണ് അനിഖ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മഹാദേവന്‍തമ്പിയുടെ വാഴയില ഫോട്ടോഷൂട്ടും, അതിന് മുന്നേയുള്ള നാടന്‍ ലുക്കിലുള്ള ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു.

Share via
Copy link
Powered by Social Snap