മദ്യപാനത്തിനിടയിൽ വഴക്ക്; വയോധികനെ അയൽവാസി തലയ്ക്കടിച്ച് കൊന്നു

തൊടുപുഴ: ഇടുക്കി കമ്പംമേട്ടിൽ അയൽക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. നെടുങ്കണ്ടം തണ്ണിപ്പാറ സ്വദേശി രാമഭദ്രനാണ് മരിച്ചത്. മദ്യപിച്ച് ചീട്ടുകളിക്കുന്നതിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് കോടാലികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. പ്രതി ജോർജ്കുട്ടിക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. രാത്രിസമയങ്ങളിൽ ഇവർ ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ചീട്ടുകളിക്കുകയും പതിവായിരുന്നു. ഇരുവരും ഒറ്റക്കാണ് താമസം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു