മധുരയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളടക്കം അഞ്ച് മരണം

പഴനി: മധുര ജില്ലയിലെ വാടിപ്പട്ടിയിൽ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലപ്പുറം സ്വദേശികളടക്കം അഞ്ചു പേർ മരിച്ചു. അപകടത്തിൽ ഏഴു പേർക്ക് ഗുരുതരമായി പരുക്കേറ്റു. കാറിലുണ്ടായിരുന്ന പേരശനൂർ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകൻ ഫസൽ (21), മകൾ സഹന (ഏഴ്), കുറ്റിപ്പുറം മൂടാൽ സ്വദേശി ഹിളർ (47), ബൈക്ക് യാത്രക്കാരനായ തമിഴ്നാട് ദിണ്ടിക്കൽ സ്വദേശി പഴനിച്ചാമി (41) എന്നിവരാണ് മരിച്ചത്. 

വ്യാഴാഴ്ച പകൽ മൂന്നേകാലോടെ വാടിപ്പട്ടിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. മലപ്പുറത്ത് നിന്ന് മധുര വഴി ഏർവാടിയിൽ പോവുകയായിരുന്നു സംഘം. മധുരയിൽ നിന്ന് ആന്ധ്രയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാർ ബൈക്കിൽ ഇടിച്ച ശേഷം വശത്തേക്ക് വെട്ടിച്ചപ്പോൾ മലപ്പുറത്ത് നിന്നുള്ള കാറിൽ ഇടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന സിസാനയ്ക്ക് (18) ഗുരുതര പരുക്കുണ്ട്. ആന്ധ്രയിലേക്കുള്ള കാറിലുണ്ടായിരുന്ന സഞ്ജിത (22), പ്രവീൺ (14), കിരൺ (എട്ട്), ബൈക്ക് യാത്രക്കാരനായ പാണ്ടിദുരൈ (46) എന്നിവർക്കും പരിക്കുണ്ട്. ഇവരെ മധുര, ദിണ്ടിക്കൽ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap