മയക്കുമരുന്ന് കേസ്: ഷാരൂഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെ വീട്ടിൽ റെയ്ഡ്

മുംബൈ: ക്രൂയിസിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്ഡ്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. നടി അനന്യ പാണ്ഡയെയുടെ വീട്ടിലും റെയ്ഡ് നടത്തുന്നു.ആര്യൻ ഖാനെ അൽപ്പ സമയം മുമ്പ് ഷാരൂഖ് ഖാൻ ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻസിബി ഉദ്യോഗസ്ഥർ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ എത്തി റെയ്ഡ് നടത്തുന്നത്. ഇപ്പോൾ പരിശോധന തുടരുകയാണ്.

ആഢംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ട് എന്ന് കഴിഞ്ഞ ദിവസം എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വ്യക്തമാക്കിയിരുന്നു.ആര്യൻ ഖാന്റെ വാട്സാപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് നടി അനന്യ പാണ്ഡെയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത് എന്നാണ് വിവരം.

Share via
Copy link
Powered by Social Snap