മരയ്ക്കാർ എത്തുക 3300 സ്ക്രീനുകളിൽ

മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാര്‍ മലയാള സിനിമാ വിപണിയെ മറ്റൊരു തലത്തിലേക്കാണ് എത്തിക്കുന്നത്. ഈ വരുന്ന ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യാന്‍ പോകുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ലോകം മുഴുവനുമായി 3300ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആണ് റിലീസ് ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസാണിത്.

കേരളത്തില്‍ അറുനൂറോളം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. വിദേശത്തു ഇംഗ്ലീഷ് ഭാഷയിലും ഈ ചിത്രം റിലീസ് ചെയ്യും. ഇന്ത്യക്കു പുറത്തു  1500 ഓളം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.നവംബര്‍ മുപ്പതു വരെ ചിത്രത്തിന്റെ ചാര്‍ട്ടിങ് നടക്കും എന്നതാണ് കാരണം.

റിലീസ് ഡേ തന്നെ ഏകദേശം അമ്പതു കോടിയുടെ ബിസിനസ്സ് ഈ ചിത്രം നടത്തുമെന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 12700 ഇല്‍ കൂടുതല്‍ ഷോകള്‍ ആണ് ആദ്യ ദിനം മരക്കാര്‍ കളിക്കുക. ‌

Share via
Copy link
Powered by Social Snap