മലപ്പുറം ജില്ലയില് 58 പേര്ക്ക് കൂടി കൊവിഡ്; 22 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗബാധ

മലപ്പുറം ജില്ലയില്‍ 58 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 21 പേരും പൊന്നാനിയിലാണ്.രോഗബാധിതരില്‍ ഏഴുപേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും 29 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നുമെത്തിയവരാണ്. 1,111 പേര്‍ക്ക് കോവിഡ് ബാധിച്ച മലപ്പുറം ജില്ലയില്‍ 591 പേര്‍ക്കൂടി ചികിത്സയിലുണ്ട്.514 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. 42,236 പേര്‍ നിരീക്ഷണത്തിലുണ്ട്. 2,011 പേരുടെ പരിശോധനാ ഫലം കൂടി ലഭ്യമാവാനുണ്ട്.

Share via
Copy link
Powered by Social Snap