മലപ്പുറത്ത് തദ്ദേശ തെരഞ്ഞടുപ്പ് വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടെന്ന് പരാതി

സിപിഐഎം ഭരിക്കുന്ന മലപ്പുറം നിറമരുതൂർ പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടെന്ന് പരാതി. അനർഹരായ 130 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകിയിരിക്കുകയാണ് പഞ്ചായത്തിലെ യുഡിഎഫ്.

നിറമരുതൂർ പഞ്ചായത്തിലെ 16,17 വാർഡുകളിലെ വോട്ടർ പട്ടികയിൽ അനർഹരായ വോട്ടർമാരെ ഉൾപ്പെടുത്തിയെന്നാണ് ആരോപണം. 20 വർഷം മുൻപ് ഈ വാർഡുകളിൽ നിന്ന് താമസം മാറിപ്പോയവർവരെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതേ വാർഡിലെ യുഡിഎഫ് പ്രവർത്തകരെ രാഷ്ട്രീയ താൽപര്യം മുൻ നിർത്തി സെക്രട്ടറിയെ കൂട്ടുപിടിച്ച് ഒഴിവാക്കിയെന്നും യുഡിഎഫ് ആരോപിക്കുന്നു.

ഇതിന് പുറമേ ജനന തീയതി മറച്ച് വച്ച് പ്രായപരിധി താഴ്ത്തിയ 15 ഓളം പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന ആരോപണവുമുണ്ട്.

അതേസമയം, പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും നിറമരുതൂർ പഞ്ചായത്ത് സെക്രട്ടറി അറയിച്ചു.

Share via
Copy link
Powered by Social Snap