മലപ്പുറത്ത് ലോക്ക്ഡൗണ് ആവശ്യമെന്ന് പൊലീസ്; തീരുമാനം ഇന്ന്

മലപ്പുറം: സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം മലപ്പുറത്ത് കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമോ എന്ന് ആലോചിക്കാൻ ഇന്ന് യോഗം ചേരും. ജില്ലയിൽ ലോക്ക്ഡൗണ്‍ പരിഗണിക്കണമെന്ന് പൊലീസ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.

രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കൂടി ചർച്ച ചെയ്തായിരിക്കും ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ 3 ദിവസവും 250ലധികമായിരുന്നു പ്രതിദിന വര്‍ധന. വളാഞ്ചേരി ടൗൺ നിയന്ത്രിത മേഖലയാക്കണമെന്ന് നഗരസഭ ജില്ലാ ഭരണകൂടത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.
 

Share via
Copy link
Powered by Social Snap