മലയാളത്തിന് ഇരട്ടിമധുരമായി റസൂൽ പൂക്കുട്ടിയും ബിബിൻ ദേവും

67മ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ൽ മ​ല​യാ​ളം തി​ള​ങ്ങി​യ​പ്പോ​ൾ അ​ന്യ​ഭാ​ഷ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ന്‍റെ മ​ധു​രം ഇ​ര​ട്ടി ആ​ക്കി​യി​രി​ക്കു​ക​യാ​ണ് റ​സൂ​ൽ പൂ​ക്കു​ട്ടി​യും ബി​ബി​ൻ ദേ​വും. പാ​ർ​ഥി​പ​ൻ മു​ഖ്യ​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച “ഒ​ത്ത സെ​രു​പ്പ് സൈ​സ് 7′ എ​ന്ന ചി​ത്ര​ത്തി​ലെ റീ ​റെ​ക്കോ​ർ​ഡി​ങ്ങി​നു​ള്ള പു​ര​സ്കാ​ര​മാ​ണ് റ​സൂ​ൽ പൂ​ക്കു​ട്ടി​യും ബി​ബി​ൻ ദേ​വും മ​ല​യാ​ള​ത്തി​നു സ​മ്മാ​നി​ച്ച​ത്. റ​സൂ​ൽ പൂ​ക്കു​ട്ടി​യും ബി​ബി​ൻ ദേ​വും ത​മ്മി​ലെ ആ​റു വ​ർ​ഷ​ത്തി​ലേ​റെ​യാ​യു​ള്ള  സൗ​ഹൃ​ദ​മാ​ണ് ഇ​പ്പോ​ഴ​ത്തെ ദേ​ശീ​യ പു​ര​സ്കാ​രം നേ​ട്ട​ത്തി​നു പി​ന്നി​ൽ. ദേ​ശീ​യ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന വേ​ള​യി​ൽ ബി​ബി​ൻ  ദേ​വി​ന്‍റെ  പേ​ര് ജൂ​റി വി​ട്ടു​പോ​യ​തി​നു പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഈ ​പു​ര​സ്കാ​രം ബി​ബി​ന്  അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി റ​സൂ​ൽ​പൂ​ക്കു​ട്ടി രം​ഗ​ത്തെ​ത്തി​യ​ത് ഇ​രു​വ​രും ത​മ്മി​ലെ ആ​ത്മ​ബ​ന്ധ​ത്തി​ന് തെ​ളി​വ്.

ബി​ബി​ൻ ദേ​വ് കൂ​ടെ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ  ഈ ​ചി​ത്ര​ത്തി​ന് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ക്കി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് റ​സൂ​ൽ പൂ​ക്കു​ട്ടി പ​റ​ഞ്ഞ​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​ങ്ക​മാ​ലി കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​യാ​ണ് ബി​ബി​ൻ ദേ​വ്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മും​ബൈ​യി​ൽ ശ​ബ്ദ​മി​ശ്ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ് ബി​ബി​ൻ ദേ​വ്.  ഭാ​ര്യ ഡെ​ൽ​മി​ക്കും മ​ക​ൻ യൊ​ഹാ​നു​മൊ​പ്പം മും​ബൈ അ​ന്ധേ​രി​യി​ലാ​ണ് ബി​ബി​ന്‍റെ താ​മ​സം. ത​ന്‍റെ ഗു​രു​ക്ക​ന്മാ​ർ​ക്കും കു​ടും​ബ​ത്തി​നു​മാ​ണ് ഈ ​പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​ന്ന​ത് എ​ന്ന് ബി​ബി​ൻ ദേ​വ് പ​റ​ഞ്ഞു. ഷെ​ർ​നി, ട്രാ​ൻ​സ്, യ​ന്തി​ര​ൻ 2.0 , ഒ​ടി​യ​ൻ, മാ​മാ​ങ്കം , മാ​സ്റ്റ​ർ​പീ​സ്,  ക​മ്മാ​ര​സം​ഭ​വം  തു​ട​ങ്ങി ഒ​ട്ടേ​റെ ബി​ഗ് ബ​ജ​റ്റ് സി​നി​മ​ക​ളു​ടെ ശ​ബ്ദ​മി​ശ്ര​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ബി​ബി​ൻ ദേ​വ് ആ​ണ്.

Share via
Copy link
Powered by Social Snap