മലയാളി യുവതി യു.എ.ഇയിലെ ഉമ്മുൽഖുവൈൻ ബീച്ച് ഹോട്ടലിന് സമീപം കടലിൽ മുങ്ങി മരിച്ചു.

കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി  റഫ്സ മഹ്‌റൂഫാണ് മരിച്ചത്    ഭർത്താവും കുട്ടികളും വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് റഫ്സയ്ക്ക് ജീവൻ നഷ്ടമായത്. ഷാര്‍ജ ഇത്തിസാലാത്ത് ജീവനക്കാരൻ മഹ്റൂഫിന്റെ ഭാര്യയാണ്. 32 വയസായിരുന്നു. മൃതദേഹം ഉമ്മുൽഖുവൈൻ ആശുപത്രി മോർച്ചറിയിൽ.

സബ്സ്ക്രൈബ്സിറ്റിന്യൂസ്ഇന്ത്യയൂട്യൂബ്ചാനൽ

അജ്മാനിൽ താമസിക്കുന്ന ഇവർ രാവിലെ ഹോട്ടല്‍ പരിസരത്തെ കടലില്‍ കുളിക്കാൻ വന്നതായിരുന്നു. നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മക്കൾ: ആമിര്‍ മഹറൂഫ്, ഐറ മഹറൂഫ്, പിതാവ് – കോയാദീന്‍ തറമ്മല്‍. മാതാവ് – സഫിയ കുന്നത്ത് കൊടക്കാട്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Share via
Copy link
Powered by Social Snap