മലയോര ഹൈവേയുടെ ശിൽപി ജോസഫ് കനകമൊട്ട അന്തരിച്ചു

മലയോര ഹൈവേയുടെ ശിൽപ്പിയും കാഞ്ഞങ്ങാട് കാണിയൂർ റെയിൽപാത പദ്ധതി അവതരിപ്പിച്ച ദീർഘദർശിയായ രാജപുരം മാലക്കല്ലിലെ ജോസഫ് കനകമൊട്ട (92) അന്തരിച്ചു. ഇന്ന് രാവിലെ മാലക്കല്ലിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം മാവുങ്കാൽ സഞ്ജീവനി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച്ച 10 മണിക്ക് മാലക്കല്ലിലുള്ള ഭവനത്തിൽ ആരംഭിക്കും. തുടർന്ന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ സംസ്കരിക്കും. റിട്ടയേർഡ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറാണ്. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക സെയിന്റ് മേരീസ് സ്കൂൾ മാലക്കല്ല്)

മക്കൾ: വത്സമ്മ ജോസഫ് ( റിട്ട. ഡി. ഇ. ഒ. കോട്ടയം), ജോളി ജോസഫ് (റിട്ട. ഹെഡ് നേഴ്സ് ജില്ലാശുപത്രി കാഞ്ഞങ്ങാട്), ജെസി ജോസഫ് (റിട്ട. അധ്യാപിക ജിഎച്ച്എസ്എസ് ബളാംതോട് ), സന്തോഷ് ജോസഫ്, (ഹെഡ്മാസ്റ്റർ, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ രാജപുരം), സത്യൻ ജോസഫ് (ഹെഡ്മാസ്റ്റർ ജി. റ്റി ഡബ്യു. എൽ പി. എസ് കുടുംബൂർ), പ്രകാശ് ടി. ജെ. (ലക്ച്ചർ പീപ്പിൾസ് കോളേജ്, മുന്നാട്).

മരുമക്കൾ: ലൂയിസ് മാത്യു ഏളംകുളത്ത്, കോട്ടയം (റിട്ട. ഹെഡ്മാസ്റ്റർ), സാലി (റിട്ട. ഹെഡ് നേഴ്സ് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ), ഒ. കെ. തോമസ് (ഫെഡറൽ ബാങ്ക്, രാജപുരം), ഷൈലമ്മ (അധ്യാപിക, എച്ച്, എഫ് എച് എസ് എസ് രാജപുരം ) ജെയ്സി (അധ്യാപിക, സെയിന്റ് മേരീസ് എ യു പി എസ്, മാലക്കല്ല് ), ഡെയ്സി മാത്യു ( അധ്യാപിക, എച്. എഫ് എച്ച് എസ് എസ് രാജപുരം)

സഹോദരങ്ങൾ: ടി. ഒ. ജോൺ (ന്യൂസ് ഏജന്റ് രാജപുരം), ടി. ഒ. സൈമൺ, പറമ്പേട്ട് ( ഏറ്റുമാന്നൂർ). മേരി ജോൺ തെക്കേൽ, കിടങ്ങൂർ പരതേരായ ടി. ഒ തോമസ്, ടി. ഒ മത്തായി.

Leave a Reply

Your email address will not be published.