മലാല യൂസഫ്സായിക്ക് നേരെ ചാവേർ ആക്രമണം നടത്തണമെന്ന് ആഹ്വാനം; പാക്ക് മതപുരോഹിതൻ അറസ്റ്റിൽ

കറാച്ചി: നോബൽ പുരസ്‌കാര ജേതാവ് മലാല യൂസഫ്സായിക്ക് നേരെ ചാവേർ ആക്രമണം നടത്തണമെന്ന് അണികളോട് ആഹ്വാനം ചെയ്ത പാക്ക് മതപുരോഹിതൻ മുഫ്തി സർദാർ അലി ഹഖാനിയെ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഒരു മാധ്യമ അഭിമുഖത്തിൽ വിവാഹം സംബന്ധിച്ച് മലാല നടത്തിയ പരാമർശമാണ് പ്രകോപന കാരണം. വിവാഹം കഴിക്കേണ്ട ആവശ്യം എന്താണെന്ന് മനസിലാകുന്നില്ലെന്നും മറ്റൊരാൾ ജീവിതത്തിൽ വേണമെന്നുണ്ടെങ്കിൽ ഇരുവർക്കും പങ്കാളികളായി ജീവിച്ചാൽ പോരെ എന്നാണ് മലാല ചോദിച്ചത്.

Share via
Copy link
Powered by Social Snap