മസൂദ് അസ്ഹറിനെ ജയിൽ മോചിതനാക്കിയെന്ന് റിപ്പോർട്ട്; സുരക്ഷ ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്. അതിര്‍ത്തികളില്‍ പാക്കിസ്ഥാൻ സൈനിക വിന്യാസം കൂട്ടിയെന്നും സൂചനയുണ്ട്. ഇതിനെത്തുടർന്ന് ജമ്മു കശ്മീര്‍, രാജസ്ഥാന്‍ അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘടനകളുമായി ചേർന്ന് ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള നീക്കമാണിതെന്നാണ് ഐബി നൽകുന്ന വിവരം.

പുൽവാമ ഭീകരാക്രമണത്തെ തുടർന്നാണ് അസ്ഹറിനെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു റിപ്പോർട്ടുകൾ. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിന് തിരിച്ചടി നൽകുക എന്ന ലക്ഷ്യമിട്ടാണ് പാക് ഭീകരർ പദ്ധതി തയാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതിർത്തി പ്രദേശത്ത് പാക് സൈന്യത്തിന്‍റെ അപ്രതീക്ഷിത നീക്കങ്ങൾ കരുതിയിരിക്കാനും എന്തും നേരിടാനും രഹസ്യാന്വേഷണ ഏജൻസികൾ ബിഎസ്എഫിനും മറ്റ് സേന വിഭാഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.