മഹാമാരിക്കിടയിലും പ്രതീക്ഷയോടെ ചിങ്ങപുലരിയെ വരവേൽക്കുകയാണ് മലയാളി

മഹാമാരിക്കിടയിലും പ്രതീക്ഷയോടെ ചിങ്ങപുലരിയെ വരവേൽക്കുകയാണ് മലയാളി. കാർഷിക സംസ്കാരത്തിന്‍റെയും പൊന്നോണം കൊണ്ടാടുന്നതിന്‍റെയും  ഗൃഹാതുരസ്മരണകളാണ് ഓരോ മലയാളിയുടെയും മനസ്സിൽ ചിങ്ങമാസം ഉണർത്തുന്നത്. മലയാളിക്ക് ചിങ്ങം ഒന്ന് കാർഷിക ദിനം കൂടിയാണ്. 

കഴിഞ്ഞ രണ്ട് വർഷവും പ്രളയത്തിന്‍റെയും  മഹാമാരിയുടെയും നിഴലിലാണ് മലയാളി പുതുവത്സരത്തെ വരവേറ്റത്. കെട്ട കാലത്തെ മാറി നിർത്തി പുത്തൻ പുലരിയെ വരവേൽക്കുകയാണ് ഓരോ മലയാളിയും ഇന്ന്. ചിങ്ങമാസത്തില്‍ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്.  ചിങ്ങം പിറന്നാല്‍ പിന്നെ എവിടെയും പൂക്കള്‍ കൊണ്ട് നിറയും. ഞാറ്റുപാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ ഒരേസമയം ഉയരുന്ന മാസം. വിളഞ്ഞ് നില്ക്കുന്ന നെന്മണികളാല്‍ പറ നിറയുന്ന കാലം. ഉത്സവകാലം കൂടിയാണ് ചിങ്ങം. ഓണത്തിന്റെ വരവറിയിച്ച് പ്രകൃതിയില്‍ വസന്തം വിരിയും. എല്ലാവർക്കും പ്രതീക്ഷയുടെ നല്ല  ദിവസങ്ങളായിരിക്കട്ടെ വരാനിരിക്കുന്നതെന്ന് ആശംസിക്കുന്നു.

Share via
Copy link
Powered by Social Snap