മഹാരാഷ്ട്രയിൽ 12,207 പുതിയ കൊവിഡ് കേസുകൾ

മഹാരാഷ്ട്രയിൽ  24 മണിക്കൂറിൽ 12,207 പുതിയ കേസുകൾ  രേഖപ്പെടുത്തി. 393 മരണങ്ങൾ  കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 1,03,748 ആയി ഉയർന്നു.  11,449 പേർക്ക് അസുഖം ഭേദമായി.ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം  56,08,753.  നിലവിൽ 1,60,693 പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്തെ   രോഗബാധിതരുടെ എണ്ണം 58,76,087 ആയി ഉയർന്നു.മുംബൈയിൽ  655 പുതിയ കൊവിഡ് -19 കേസുകളും 22 മരണങ്ങളും രേഖപ്പെടുത്തി. രോഗികളുടെ എണ്ണം 714,450 ആയി ഉയർന്നു. നഗരത്തിലെ മരണസംഖ്യ 15,122 ആണ്.
Share via
Copy link
Powered by Social Snap