മാട്ടുപ്പെട്ടിയിൽ മാലിന്യങ്ങൾ തള്ളി; 5000 രൂപ പിഴയിട്ടു

മൂന്നാർമാട്ടുപ്പെട്ടിയിൽ പൊതുസ്ഥലത്ത്  മാലിന്യങ്ങൾ തള്ളിയ സിനിമ ഷൂട്ടിങ് സംഘത്തിന്‌ ദേവികുളം പഞ്ചായത്ത്‌ 5000 രൂപപിഴയിട്ടു.ദേവികുളം പഞ്ചായത്തിലെ മാട്ടുപ്പെട്ടി  ബോട്ടിങ് ലാന്റിനു സമീപം വൻതോതിൽ  മഹാരാഷ്ട്രയിൽ നിന്നുള്ള ഷൂട്ടിങ് ടീമാണ്‌ മാലിന്യം തള്ളിയത്‌. ഇട്ടവരെകൊണ്ട്‌ തന്നെ മാലിന്യം നീക്കംചെയ്ത് സംസ്കരിച്ചു. പഞ്ചായത്ത് സെക്രട്ടറി സി എസ്  പാൽസ്വാമി, അസി.സെക്രട്ടറി അൻസാർ, പഞ്ചായത്ത് വൈസ്‌ പ്രസിഡൻറ് എസ് കട്ടബൊമ്മൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിയെടുത്തത്. പ്ലാസ്‌റ്റിക്‌ രഹിതമേഖലയായ ഇവിടെ വിനോദസഞ്ചാരികൾ പ്രകൃതിക്ക്‌ ഇണങ്ങുന്ന വസ്‌തുക്കളെ ഉപയോഗിക്കാൻ പാടുള്ളു.

Share via
Copy link
Powered by Social Snap