മാധ്യമ പ്രവര്ത്തകര്ക്കായി മീഡിയ സെന്റര്

പാലക്കാട് :ഡിസംബര്‍ 16 വോട്ടെണ്ണല്‍ ഫലം തല്‍സമയം അറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇലക്ഷന്‍ വിഭാഗവുമായി സഹകരിച്ച്  കല്ലേക്കാട് വ്യാസ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ പ്രത്യേക മീഡിയ റൂം സജ്ജീകരിച്ചിട്ടുണ്ട്. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം കൂടിയാണ് കല്ലേക്കാട് വ്യാസവിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍.

21 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാസോടെ പ്രവേശനം ലഭിക്കും. മീഡിയാ സെന്ററിലും പാസോടെ പ്രവേശിക്കാവുന്നതാണ്.അതിനിടെ വടക്കൻ ജില്ലകളിൽ 77.64 ആണ് പോളിം​ഗ് ശതമാനം. കാസർ​ഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടിയത്.

Share via
Copy link
Powered by Social Snap