മാനസിക പീഡനം; നടി മധുമിത കമൽ ഹാസനെതിരെ പരാതി നൽകി

നടൻ കമൽ ഹാസനെതിരെ മുൻ ബിഗ് ബോസ് താരം മധുമിത പരാതി നൽകി. കമൽ ഹാസന് പുറമേ ബിഗ് ബോസിലെ മറ്റു മത്സരാർഥികൾക്കെതിരെയും നടി പരാതി നൽകിയിട്ടുണ്ട്. ബിഗ് ബോസ് തമിഴിന്റെ അവതാരകനാണ് കമൽ ഹാസൻ. മധുമിത ഈയിടെ ഷോയിൽ നിന്ന് പുറത്തായിരുന്നു. കമൽ ഹാസനും സഹമത്സരാർഥികളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
ചെന്നൈ നസ്രത്ത്പേട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. തന്നെ സഹമത്സരാർഥികൾ മാനസികമായി പീഡിപ്പിച്ചപ്പോൾ കമൽ ഹാസൻ മൗനം പാലിച്ചുവെന്നും അദ്ദേഹം പ്രശ്നത്തിൽ ഇടപ്പെട്ടില്ല എന്നും മധുമിത പരാതിയിൽ പറയുന്നു. ഷോയിലെ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് മധുമിതയെ പുറത്താക്കിയത്.