മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ  വിട്ടു . പ്രതിയെ 48 മണിക്കൂർ നേരത്തെ ഇടവേളയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്നും ഹൊസ്ദുർ​ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകി . പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഈ മാസം 30ന് പരി​ഗണിക്കുന്നതാണ്.

കെ ബി ​ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാർ. 29ന് വൈകുന്നേരം 3.30 വരെയാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. ആറ് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. തെളിവ് ശേഖരിക്കാനാണ് പ്രദീപ് കുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പ്രദീപ് കുമാറുമായി അടുത്ത ദിവസം തന്നെ കൊല്ലത്തേക്ക് പോകുമെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. കൊല്ലത്ത് നിന്നാണ് ഇയാൾ നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയുടെ ബന്ധുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

Share via
Copy link
Powered by Social Snap