മാവുങ്കലുമായി സാമ്പത്തിക ഇടപാട്; നടി ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്യുന്നു

കൊച്ചി: സിനിമ-സീരിയല്‍ താരം ശ്രുതി ലക്ഷ്മിയെ ഇ ഡി ചോദ്യം ചെയ്യുന്നു. പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടിലാണ് ചോദ്യം ചെയ്യല്‍. മോന്‍സന്റെ വീട്ടില്‍ നടന്ന പിറന്നാള്‍ നൃത്ത പരിപാടിയില്‍ ശ്രുതി സജീവമായിരുന്നു. മുടി കൊഴിച്ചലിന് മോന്‍സന്‍ ചികിത്സ നടത്തിയതായും ശ്രുതി വ്യക്തമാക്കിയിരുന്നു.പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലും താനുമായി പ്രൊഫഷണല്‍ അടുപ്പം മാത്രമാണുള്ളതെന്ന് നടി ശ്രുതി ലക്ഷ്മി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളില്‍ പങ്കെടുത്തതും മറ്റു മെഗാ ഷോകളില്‍ പരിപാടി അവതരിപ്പിച്ചതും മാത്രമാണ് അയാളുമായുള്ള ബന്ധമെന്നാണ് നടി നേരത്തെ വിശദീകരിച്ചിരുന്നത്.തികച്ചും പ്രഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ. ഒരു ഡോക്ടര്‍ എന്ന നിലയിലും അദ്ദേഹത്തില്‍നിന്നു സേവനം ലഭിച്ചിട്ടുണ്ട്.

വളരെ മാന്യമായി ഇടപെടുന്ന വ്യക്തിയായിരുന്നു. എന്നാല്‍ തട്ടിപ്പുകാരനാണെന്ന വാര്‍ത്തകള്‍ കേട്ട് ഞെട്ടിപ്പോയി. നമ്മളെ ഒരു സിനിമയ്‌ക്കോ പരിപാടിക്കോ വിളിക്കുമ്പോള്‍ അവരുടെ ബാക്ക്ഗ്രൗണ്ട് ചികയേണ്ട ആവശ്യമില്ലല്ലോ. പരിപാടികള്‍ക്ക് പേയ്‌മെന്‍റ് കൃത്യമായി തരും. ആര്‍ട്ടിസ്റ്റുകള്‍ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാന്‍ സുരക്ഷിതത്വവും നോക്കിയിരുന്നു. അതും അവിടെ നിന്നും ലഭിച്ചു.അദ്ദേഹത്തിന്‍റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്.

അദ്ദേഹത്തിന്‍റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹം ഒരു ഡോക്ടര്‍ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടികൊഴിച്ചില്‍. ഒരുപാട് ആശുപത്രികളില്‍ കാണിച്ചിട്ടും രക്ഷയുണ്ടായില്ല. ഒടുവില്‍ അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു

Share via
Copy link
Powered by Social Snap