മാസ്കില്ലാത്തവർക്ക് ഇനി പിടിവിഴും; പൊലീസിന്റെ നേതൃത്വത്തിൽ സ്പെഷ്യല് ടാസ്ക് ഫോഴ്സ്

തിരുവനന്തപുരം: മാസ്ക് ധരിക്കുന്നത് ഉറപ്പാക്കുന്നതിനായി എല്ലാ നഗരങ്ങളിലും പൊലീസിന്‍റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഗ്രാമീണ മേഖലയില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. അതോടെപ്പം പൊലീസിന്‍റെ ക്യാമ്പൈനിന്റെ ഭാ​ഗമായി, മാസ്കുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസ്ക്  ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1334 കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്വാറന്‍റൈന്‍ ലംഘിച്ച 16 പേര്‍ക്കതിരെയാണ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ടയ്മെന്‍റ് മേഖലകളില്‍ ഒഴികെ രാവിലെ 7 മുതല്‍ രാത്രി 7 വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്  സംവിധാനം നിര്‍ത്തലാക്കും. എന്നാല്‍, അത്യാവശ്യ കാര്യങ്ങള്‍ക്ക് രാത്രി 7നും രാവിലെ 7നും ഇടയില്‍ യാത്ര ചെയ്യുന്നവർ നിര്‍ബന്ധമായും പൊലീസ് പാസ് വാങ്ങണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share via
Copy link
Powered by Social Snap