മികച്ച കോണ്സ്റ്റബിള് പുരസ്കാരം വാങ്ങിയ പോലീസുകാരന് പിറ്റേന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്

ഹൈദരാബാദ്സ്വാതന്ത്ര്യദിനത്തില്‍ തെലങ്കാനയിലെ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നേടിയ പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. മെഹ്ബൂബ്‌നഗറിലെ ഐ-ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസുകാരനായ തിരുപതി റെഡ്ഡിയാണ് കൈക്കൂലി വാങ്ങിയതിന് പിടിയിലായത്. പുരസ്കാരം സ്വീകരിച്ചതിന്‍റെ പിറ്റേന്നാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഇയാള്‍ പിടിയിലായത്. അനുമതിയോടു കൂടി മണല്‍കടത്തുന്ന രമേശ് എന്നയാളോട് 17,000 രൂപ കൈക്കൂലിയായി നല്‍കിയില്ലെങ്കില്‍ ട്രാക്ടര്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞ് ഒരു വര്‍ഷത്തോളമായി തിരുപ്പതി ഭീഷണിപ്പെടുത്തിവരികയായിരുന്നു. തുടര്‍ന്ന് രമേശ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് നല്‍കിയ 17,000 രൂപ രമേശ് തിരുപ്പതിക്ക് വെള്ളിയാഴ്ച വൈകുന്നേരം നല്‍കുന്നതിനിടെയാണ് പിടിയിലായത്. സ്വാതന്ത്ര്യദിനത്തിലാണ് തിരുപ്പതി എക്‌സൈസ് മന്ത്രി ശ്രീനിവാസ് ഗൗഡയില്‍ നിന്ന് മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം വാങ്ങിയത്. തിരുപ്പതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു

Leave a Reply

Your email address will not be published.