മുഖ്യമന്ത്രിക്ക് നാളെ പിറന്നാൾ,എം.വി. ജയരാജന്റെ പിറന്നാളും

തി​രു​വ​ന​ന്ത​പു​രം: സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പി​റ​ന്നാ​ൾ. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കു​ക​യും (പി​എ​സ്), പി​ണ​റാ​യി വി​ജ​യ​ൻ 1986ൽ ​ഏ​റ്റെ​ടു​ത്ത സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യി​ലേ​ക്കു ക​ഴി​ഞ്ഞ വ​ർ​ഷം​നി​യോ​ഗി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത എം.​വി. ജ​യ​രാ​ജ​ന്‍റെ പി​റ​ന്നാ​ളും നാ​ളെ​ത്ത​ന്നെ. മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് എ​ഴു​പ​ത്താ​റാം പി​റ​ന്നാ​ളാ​ണെ​ങ്കി​ൽ ജ​യ​രാ​ജ​ന് അ​റു​പ​താം പി​റ​ന്നാ​ളാ​ണ്. 

മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​ന്‍റെ ത​ലേ​ന്ന് 2016 മെ​യ് 24ന് ​ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ല​ഡു വി​ത​ര​ണം ചെ​യ്ത് പി​ണ​റാ​യി ത​ന്നെ​യാ​ണ് സ്വ​ന്തം ജ​ന്മ​ദി​നം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​തു​വ​രെ 1944 മാ​ർ​ച്ച് 21 ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ദി​ന​മാ​യി ക​രു​തി​യി​രു​ന്ന​ത്. നി​യ​മ​സ​ഭാ രേ​ഖ​ക​ളി​ലും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ലും ഉ​ൾ​പ്പെ​ടെ ഔ​ദ്യോ​ഗി​ക​മാ​യി പ​ലേ​ട​ത്തും ഇ​പ്പോ​ഴും മാ​ർ​ച്ച് 21 ആ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​ന​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 

ര​ണ്ടു​വ​ർ​ഷം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഒ​രേ ഓ​ഫി​സി​ലാ​യി​രു​ന്ന​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ത​ന്‍റെ​യും പി​റ​ന്നാ​ൾ ഒ​രേ​ദി​വ​സ​മാ​യി​രു​ന്ന​ത് ആ​ഘോ​ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്കും ത​നി​ക്കും പൊ​തു​വെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന സ്വ​ഭാ​വ​മി​ല്ല. ഒ​രു പി​റ​ന്നാ​ളി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ യോ​ഗ​ങ്ങ​ളും മ​റ്റു​മാ​യി വ​ലി​യ തി​ര​ക്കാ​യി​രു​ന്ന​ത് ന​ല്ല ഓ​ർ​മ​യു​ണ്ട്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​ണ് സ്വ​ന്തം ജി​ല്ല​യി​ലെ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​കാ​ൻ ആ ​ഓ​ഫി​സി​നോ​ട് ജ​യ​രാ​ജ​ൻ വി​ട​പ​റ​ഞ്ഞ​ത്. 

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ടു​പ്പി​ന്‍റെ പി​റ്റേ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ഴു​പ​ത്ത​ഞ്ചാം പി​റ​ന്നാ​ൾ. ആ ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം ക​യ്പാ​യി​രു​ന്ന​തി​നാ​ൽ പി​റ​ന്നാ​ളി​നെ​ക്കു​റി​ച്ച് അ​ന്നാ​രും ഓ​ർ​മി​പ്പി​ച്ചി​ല്ല. ജി​ല്ല​യി​ലെ ര​ണ്ടു സീ​റ്റി​ലും വി​ജ​യി​ക്കാ​നാ​വാ​ത്ത​തി​നാ​ൽ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷ​മു​ള്ള ആ ​ജ​ന്മ​ദി​നം ജ​യ​രാ​ജ​നും സ​ന്തോ​ഷ​ക​ര​മാ​യി​രു​ന്നി​ല്ല. 

ക​ണ്ണൂ​രി​ലെ ജ​യ​രാ​ജ​ന്മാ​രെ​ക്കു​റി​ച്ച് പ​റ​ഞ്ഞു ന​ട​ക്കു​ന്ന കാ​ര്യം ഓ​ർ​മി​പ്പി​ച്ച​തും എം.​വി. ജ​യ​രാ​ജ​ൻ ത​ന്നെ. മൂ​ന്നു ജ​യ​രാ​ജ​ന്മാ​ർ​ക്കും (മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും സി​പി​എം ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നും) ര​ണ്ട് ആ​ൺ​കു​ട്ടി​ക​ൾ വീ​തം. ഭാ​ര്യ​മാ​ർ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ. അ​വ​ർ മൂ​ന്നു​പേ​ർ​ക്കും വി​വാ​ഹ​ത്തി​നു മു​മ്പേ ജോ​ലി കി​ട്ടി​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹ നി​ശ്ച​യം. ഈ ​സാ​മ്യ​ത്തി​ന് കാ​ര​ണം ത​ങ്ങ​ളു​ടെ മ​ന​പ്പൊ​രു​ത്ത​മാ​ണെ​ന്ന് ഇ​ക്കാ​ര്യം ഓ​ർ​മി​പ്പി​ക്കു​ന്ന​വ​രോ​ടു പ​റ​യാ​റു​ണ്ടെ​ന്ന് ജ​യ​രാ​ജ​ൻ. കൊ​വി​ഡി​ന്‍റെ ഈ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തെ ഏ​റ്റ​വും ന​ന്നാ​യി ന​യി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നം എ​ന്ന പ്ര​ത്യേ​ക​ത നാ​ള​ത്തെ ദി​വ​സ​ത്തി​നു​ണ്ടെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍റെ അ​ഭി​പ്രാ​യം.

ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​യ മാ​റോ​ളി കോ​ര​ന്‍റെ​യും ക​ല്യാ​ണി​യു​ടെ​യും ഇ​ള​യ മ​ക​നാ​യാ​ണ്‌ പി​ണ​റാ​യി വി​ജ​യ​ന്‍ ജ​നി​ച്ച​ത്. അ​ധ്യാ​പി​ക​യാ​യി​രു​ന്ന ക​മ​ല​യാ​ണ് ഭാ​ര്യ. വി​വേ​ക് കി​ര​ൺ, വീ​ണ എ​ന്നി​വ​ർ മ​ക്ക​ൾ. ലോ​ക് ഡൗ​ൺ ആ​ണെ​ങ്കി​ലും വീ​ട്ടി​ലി​രി​ക്കാ​ൻ നേ​രം കി​ട്ടാ​ത്ത മു​ഖ്യ​മ​ന്ത്രി​യെ ഞാ​യ​റാ​ഴ്ച വീ​ട്ടി​ൽ സ​മ്പൂ​ർ​ണ​മാ​യി കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് കൊ​ച്ചു​മ​ക​ൻ ഇ​ഷാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്.  എ​ന്നാ​ൽ, ജ​യ​രാ​ജ​ൻ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വീ​ട്ടു​കാ​രോ​ടൊ​പ്പ​മി​ല്ല. ഞാ​യ​റാ​ഴ്ച സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ൽ ത​ന്നെ​യാ​വും ക​ഴി​യു​ക. സ​മ്പൂ​ർ​ണ ലോ​ക് ഡൗ​ൺ ദി​ന​ങ്ങ​ളി​ലെ പ​തി​വ് അ​താ​ണ്. പി​റ്റേ​ന്ന് വൈ​കു​ന്നേ​ര​മേ വീ​ട്ടി​ലെ​ത്തൂ. കെ. ​ലീ​ന​യാ​ണ് ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ.