മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണപ്പിരിവ് തട്ടിപ്പ് നടത്തിയ ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: പ്രളയ ദുരിതാശ്വാസത്തിന്‍റെ പേരിൽ തട്ടിപ്പ്. കോഴിക്കോട് നഗരത്തിലും മലപ്പുറത്തും സമീപപ്രദേശങ്ങളിലും പണപ്പിരിവ് തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ.വ്യാപാര സ്ഥാപനങ്ങളിലെത്തി പണം തട്ടിയ മലാപ്പറമ്പ് സ്വദേശി സുനിൽ കുമാർ എന്നയാളെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്യാംപുകളിൽ വിതരണം ചെയ്യാൻ സാധനങ്ങൾ വാങ്ങിക്കാനായി പണം വേണമെന്നും രാമനാട്ടുകര നഗരസഭാ ചെയർമാൻ പറഞ്ഞയച്ചതാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.നിരവധി വ്യാപാരസ്ഥാപനങ്ങളിൽ ഇതേകാര്യം പറഞ്ഞ് സുനിൽ തട്ടിപ്പ് നടത്തി. അവസാനം, നഗരസഭാ ചെയർമാന്‍റെ പരാതിയിൻമേലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് അടക്കം പല ട്രസ്റ്റുകളുടെ പേരിലുള്ള രസീതി ബുക്കും വ്യാജ ഐഡി കാർഡുകളും ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. 

2 thoughts on “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണപ്പിരിവ് തട്ടിപ്പ് നടത്തിയ ഒരാൾ അറസ്റ്റിൽ

 1. M.E.C Mon Electricien Catalan
  44 Rue Henry de Turenne
  66100 Perpignan
  0651212596

  Electricien Perpignan

  If you are going for finest contents like I do, just pay a visit this web site all the time as it provides quality contents, thanks

 2. Thanks for your own work on this website. My mum takes pleasure in setting aside time for research and it is simple to grasp why. We notice all relating to the powerful way you provide very important tips and hints via your website and therefore strongly encourage response from visitors on this subject matter while our own simple princess is without a doubt understanding so much. Take pleasure in the rest of the year. Your performing a useful job.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap