മുങ്ങിമരിച്ച നേവി ഉദ്യോഗസ്ഥന്റെ മൃതദേഹം നാവികസേനാ ഉദ്യോഗസ്ഥർക്ക് കൈമാറി

കോട്ടയം: ഈരാറ്റുപേട്ട മാര്‍മല അരുവിയില്‍ മുങ്ങിമരിച്ച  ലഫ്റ്റനന്‍റ് അഭിഷേക് കുമാറിന്‍റെ മൃതദേഹം നാവികസേനാ ഉദ്യോഗസ്ഥർക്ക്  കൈമാറി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീയുടെ സാന്നിധ്യത്തിലാണ് നാവികസേനാ ഉദ്യോഗസ്ഥര്‍  മൃതദേഹം ഏറ്റുവാങ്ങിയത് .

തീക്കോയ്‌ ഗ്രാമ പഞ്ചായത്ത്‌ അംഗം രതീഷ് പി എസ്, ഈരാറ്റുപേട്ട എസ്.ഐ അനുരാഗ് എം.എച്ച് എന്നിവരും ഒപ്പമുണ്ടായിരുന്നു. മൃതദേഹം കൊച്ചി നാവികസേന ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച ശേഷം ചൊവ്വാഴ്ച രാവിലെ വിമാന മാർഗം ഉത്തർ പ്രദേശിലെ വീട്ടിലെത്തിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Share via
Copy link
Powered by Social Snap