മുണ്ടക്കയത്ത് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു ; മൂന്ന് പേർ അറസ്റ്റിൽ


കോട്ടയം : കോട്ടയം മുണ്ടക്കയത്ത് വിദ്യാർഥിനികളെ പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. മുണ്ടക്കയം സ്വദേശികളായ മഹേഷ്, അനന്തു, രാഹുൽരാജ് എന്നിവരാണ് പിടിയിലായത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പെൺകുട്ടികളെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

പീഡനത്തിനിരയായ വിദ്യാർഥിനികൾ കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വിഷം കഴിച്ചതിന് ശേഷം ഇരുവരും ആറ്റിൽ ചാടുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തുന്നതിനുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്.

പ്രതികളിൽ ഒരാൾ ഒളിവിലാണ്. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.