മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്ന യുവതിയെ തീകൊളുത്തി കൊന്നു

ലഖ്‌നൗ> മുത്തലാഖ്‌ ചൊല്ലിയശേഷവും ഭർതൃവീട്ടിൽ തുടർന്ന യുവതിയെ അഞ്ചുവയസ്സുകാരിയായ മകളുടെ മുന്നിൽവച്ച്‌ ഭർത്താവും ബന്ധുക്കളും തീകൊളുത്തി കൊന്നു. ശ്രാവസ്‌തി ജില്ലയിൽ വെള്ളിയാഴ്‌ചയാണ്‌ ദാരുണസംഭവം.സയീദയാ(22)ണ്‌ കൊല്ലപ്പെട്ടത്‌. മുംബൈയിലുള്ള  ഭർത്താവ്‌ നഫീസ്‌ ഫോണിൽവിളിച്ച്‌ മുത്തലാഖ്‌ ചൊല്ലിയതായി ഇവർ പൊലീസിൽ പരാതി നൽകാനെത്തിയിരുന്നു. എന്നാൽ, നഫീസുമൊത്ത്‌ എത്താനാവശ്യപ്പെട്ട്‌ പൊലീസ്‌ ഇവരെ മടക്കിയയച്ചു. സ്വാതന്ത്ര്യദിന അവധിക്ക്‌ നഫീസ്‌ എത്തിയപ്പോൾ പൊലീസ്‌ ഇരുവരെയും വിളിപ്പിച്ച്‌ സംസാരിച്ചെങ്കിലും പരാതി സ്വീകരിക്കാതെ ഭർതൃവീട്ടിൽത്തന്നെ തുടരാനാവശ്യപ്പെട്ട്‌ മടക്കി അയക്കുകയായിരുന്നു.വീട്ടിലെത്തിയശേഷം നഫീസ്‌ യുവതിയുമായി തർക്കമുണ്ടായി. തുടർന്നാണ്‌ കൊലപാതകം. പിതാവ്‌ നഫീസ്‌ ഉമ്മയുടെ മുടിക്ക്‌ കുത്തിപ്പിടിച്ചെന്നും നഫീസിന്റെ സഹോദരിമാർ മണ്ണെണ്ണയൊഴിച്ചെന്നും മാതാപിതാക്കൾ തീകൊളുത്തിയെന്നുമാണ്‌ മകൾ മൊഴിനൽകിയത്‌.

Leave a Reply

Your email address will not be published.