മുന്നിൽ സ്കൂട്ടർ യാത്രികൻ, ടാങ്കർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്; ഒഴിവായത് വൻ അപകടം

ഹരിപ്പാട് ∙ ദേശീയപാതയിൽ പെട്രോളും ഡീസലുമായി പോയ ടാങ്കർ ലോറി സ്കൂട്ടർ യാത്രികനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് ഇറങ്ങി. സ്കൂട്ടർ യാത്രികനായ കായംകുളം സ്വദേശി യദുകൃഷ്ണൻ(25) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കരുവാറ്റ കന്നുകാലി പാലത്തിനു സമീപമായിരുന്നു അപകടം.മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടാങ്കർ ലോറിയുടെ മുന്നിൽപ്പെട്ട സ്കൂട്ടർ യാത്രികനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് സമീപമുള്ള താഴ്ചയിലേക്ക് ഇറങ്ങിയതെന്നു പൊലീസ് പറഞ്ഞു.

സ്കൂട്ടറിനു മുകളിലൂടെ ടാങ്കർ ലോറി കയറിയിറങ്ങിയെങ്കിലും യാത്രികൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി സുരക്ഷാ ക്രമീകരണങ്ങൾ നടത്തി. ലോറിയിൽ നിന്നു ഇന്ധനം ചോരാഞ്ഞതിനാൽ അപകട സാധ്യത ഒഴിവായി. ഇന്ധനം മറ്റൊരു ടാങ്കർ ലോറിയിലേക്ക് മാറ്റി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി റോഡിൽ എത്തിച്ചു.

Share via
Copy link
Powered by Social Snap