മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138 അടിയിലേക്ക്; ഉന്നതതല യോഗം ഇന്ന്

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് അ​ഞ്ച് അ​ടി ​കൂ​ടി ഉ​യ​ർ​ന്നാ​ൽ കോ​ട​തി​യു​ടെ അ​നു​വ​ദ​നീ​യ​മാ​യ 142 അ​ടി​യി​ലേ​ക്ക് എ​ത്തും. ജ​ല​നി​ര​പ്പ് 137.5 അ​ടി പി​ന്നി​ട്ടു. സെ​ക്ക​ൻ​ഡി​ൽ 3380 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​മ്പോ​ൾ 2200 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്കൊ​ഴു​ക്കു​ന്ന​ത്. ഞായ​റാ​ഴ്ച വൈ​കു​ന്നേ​രം 136.9 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. തി​ങ്ക​ളാ​ഴ്ച പ​ക​ൽ അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് മ​ഴ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ തുട​ങ്ങി. മ​ഴ ക​ന​ത്താ​ൽ ഇ​ന്നു പ​ക​ൽ ജ​ല​നി​ര​പ്പ് 138 അ​ടി പി​ന്നി​ട്ടേ​ക്കും.

മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട്ട​തോ​ടെ കേ​ര​ള​ത്തി​നു​ള്ള ആ​ദ്യ മുന്നറി​യി​പ്പ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ജ​ല​നി​ര​പ്പ് 138 അ​ടി​യി​ലെ​ത്തു​മ്പോ​ൾ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കും. 140 അ​ടി​യി​ലെ​ത്തു​മ്പോൾ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കും.141-​ൽ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പും 142-ൽ ​അ​വ​സാ​ന​ത്തെ മു​ന്ന​റി​യി​പ്പും ന​ൽ​കി വെ​ള്ളം​ തു​റ​ന്നു​വി​ടും. കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത​നു​സ​രി​ച്ച് ത​മി​ഴ്നാ​ടി​ന് മു​ല്ല​പ്പെ​രി​യാ​റി​ൽ 142 അ​ടി​വെ​ള്ളം സം​ഭ​രി​ക്കാ​നാ​കും.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. 11 മണിക്ക് വണ്ടിപ്പെരിയാറിലാണ് യോഗം ചേരുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പെരിയാര്‍ തീരത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. 

Share via
Copy link
Powered by Social Snap