മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലിൽ വീണ് അപേക്ഷിച്ച് ഉദ്യോഗാർഥികൾ; വൈറലായി ദൃശ്യങ്ങള്

തിരുവനന്തപുരം∙ പിഎസ്‌‌സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. മുട്ടിലിഴഞ്ഞും യാചിച്ചും ഇന്നും സമരം ചെയ്തവരെ കാണാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമരവേദിയിൽ എത്തിയിരുന്നു. സമരക്കാരോടു സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കൾ കൂട്ടത്തോടെ കാലിൽ വീണ് അപേക്ഷിച്ചത് ഒരുവേള ഉമ്മന്‍ ‌ചാണ്ടിയെയും അമ്പരപ്പിച്ചു. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ഈ ദൃശ്യങ്ങള്‍  വൈറലാവുകയാണ്. പിടിച്ച് എഴുന്നേൽപ്പിക്കാൻ അദ്ദേഹം ശ്രമിക്കുമ്പോഴും യുവാക്കൾ അപേക്ഷ തുടരുകയായിരുന്നു. രാഷ്ട്രീയ തന്ത്രം എന്ന ആക്ഷേപം ഉയർത്താൻ ശ്രമിക്കുമ്പോൾ മുൻപ് ഡിവൈഎഫ്ഐയും സിപിഎമ്മും ഇതേ ആവശ്യമുന്നയിച്ച് നടത്തിയ സമരങ്ങളും ഉദ്യോഗാര്‍ഥികളുടെ ഗ്രൂപ്പുകളും പ്രതിപക്ഷവും ചർച്ചയാക്കുകയാണ്.

Share via
Copy link
Powered by Social Snap