മൂന്നാം വിവാഹത്തില് പിടിവീണു; വരന്മാരില് നിന്ന് വന്തുക തട്ടിയെടുത്ത് കടന്ന ‘വധു’ പിടിയില്

റാഞ്ചി: വിവാഹത്തട്ടിപ്പ് നടത്തി വരന്മാരുടെ കയ്യില്‍ നിന്നും വന്‍തുക തട്ടിയെടുത്ത വധു പിടിയില്‍. ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെ വരനെ കണ്ടെത്തി, വിവാഹശേഷം വന്‍തുക തട്ടിയെടുത്ത് മുങ്ങുന്നതായിരുന്നു ജാര്‍ഖണ്ഡ് സ്വദേശിയായ യുവതിയുടെ തട്ടിപ്പുരീതി. മൂന്നാമത്തെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെയാണ് രണ്ട് യുവാക്കളെ പറ്റിച്ച് കടന്ന യുവതി പിടിയിലായത്. 

ഷാദി ഡോട്ട് കോം എന്ന വെബ്സൈറ്റില്‍ പ്രൊഫൈല്‍ തയ്യാറാക്കിയയായിരുന്നു തട്ടിപ്പ്. 2015ല്‍ ജാര്‍ഖണ്ഡിലെ ഗിരിഡിഹ് സ്വദേശിയായ യുവാവിനെയാണ് യുവതി വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞ് ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടേയും പക്കല്‍ നിന്ന് ഒരുകോടി രൂപ തട്ടിയെടുത്ത് യുവതി മുങ്ങുകയായിരുന്നു.  ഇതിന് പിന്നാലെ വീണ്ടും ഇവര്‍ ഷാദി ഡോട്ട്കോമില്‍ പേരു രജിസ്റ്റര്‍ ചെയ്തു. ഒരിക്കല്‍ വിവാഹം ചെയ്ത വസ്തുത മറച്ചുവെച്ചായിരുന്നു ഇത്. ഗുജറാത്ത് സ്വദേശിയായ യുവാവിനെയാണ് ഇവര്‍ രണ്ടാമത്  വിവാഹം ചെയ്തത്. വീട്ടിലെ കഷ്ടപ്പാടിനേക്കുറിച്ചും ബന്ധുക്കളുടെ ബുദ്ധിമുട്ടുകളേക്കുറിച്ചും സഹതാപം സൃഷ്ടിച്ച് 45 രൂപയാണ് യുവതി വാങ്ങിയത്. പിന്നീട് വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും കോടതി യുവതിയുടെ അപേക്ഷ കോടതി തള്ളി. ഇതോടെ ദില്ലിയിലെ സഹോദരിയെ സഹായിക്കണമെന്ന് പറഞ്ഞ് പോയ യുവതി വീണ്ടും മുങ്ങി. 

പൂനെ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യാനുള്ള ശ്രമമാണ് യുവതിയെ കുടുക്കിയത്. എന്നാല്‍ പൂനെ സ്വദേശിയായ യുവാവിന്‍റെ അമ്മയുവതിയുടെ രണ്ടാം വിവാഹത്തിന്‍റെ ചിത്രങ്ങള്‍ കാണാനിടയായി. യുവതിയുടെ പഴയ ഫോണില്‍ നിന്നുമാണ് ഈ ചിത്രം കിട്ടിയത്. ഇതോടെ സംശയം തോന്നിയ യുവാവിന്‍റെ അമ്മ പൊലീസില്‍ സഹായം തേടുകയായിരുന്നു. ഇതിനിടയില്‍ കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ യുവാവിനൊപ്പം പോകാനായി പാസ്പോര്‍ട്ട് എടുക്കാനായി തിരികെ ജാര്‍ഖണ്ഡിലെത്തിയ യുവതി പൊലീസ് പിടിയിലാവുകയായിരുന്നു. വ്യാജരേഖ ചമച്ചതിനും വഞ്ചനാക്കുറ്റത്തിനുമാണ് യുവതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 

Share via
Copy link
Powered by Social Snap