മൂന്നാറിൽ സഞ്ചാരികൾക്ക് ദൃശ്യവിരുന്നായി ബൊട്ടാണിക്കൽ ഗാർഡൻ

മൂ​ന്നാ​ർ: മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍ഡ​ന്‍ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു. ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ്വ​ഹി​ച്ചു. മൂ​ന്നാ​ര്‍ ഗ​വ​ണ്‍മെ​ന്‍റ് കോ​ളെ​ജി​നു സ​മീ​പ​ത്താ​ണു പാ​ർ​ക്ക്. മൂ​ന്നാ​റി​ലെ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് ഊ​ന്ന​ല്‍ ന​ല്‍കു​മെ​ന്ന് മ​ന്ത്രി.

ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍ഡ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നു പു​റ​മെ ജി​ല്ലാ ടൂ​റി​സം വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഉ​ദ്യാ​നം ന​വീ​ക​ര​ണം, മു​തി​പ്പു​ഴ​യാ​റി​ന്‍റെ തീ​ര​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി എ​ന്നി​വ​യു​ടെ  ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍വ​ഹി​ച്ചു. 3.65 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ന്ന​ത്. 

5 ഏ​ക്ക​ര്‍ ഭൂ​മി​യി​ലാ​ണ് ബോ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍ഡ​ന്‍റെ ആ​ദ്യ​ഘ​ട്ട പ​ണി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. 4.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ണി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. ഈ ​ഘ​ട്ട​ത്തി​ൽ വി​വി​ധ ത​ര​ങ്ങ​ളി​ലു​ള്ള പൂ​ക്ക​ള്‍, കോ​ഫി ഷോ​പ്പ്, സ്‌​പൈ​സ​സ് ഷോ​പ്പ്, വാ​ച്ച് ട​വ​ര്‍, ഓ​പ്പ​ണ്‍ തി​യ​റ്റ​ര്‍ എ​ന്നി​വ​യാ​ണ് പൂ​ർ​ത്തി​യാ​യി.  ര​ണ്ടാം ഘ​ട്ട പ​ണി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. ഇ​തി​നാ​യി പ​ത്തു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാ​റി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് ഭൂ​മി ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള ത​ട​സ്സ​ങ്ങ​ള്‍ നി​ല​നി​ല്‍ക്കു​ന്നു​ണ്ടെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള പ​രി​മി​തി​ക​ള്‍ മ​റി​ക​ട​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് മൂ​ന്നാ​റി​ന്‍റെ ടൂ​റി​സം വു​ക​സ​ന​ത്തി​നാ​യ് സ​ര്‍ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി. 

ജി​ല്ല​യി​ലെ ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി സ​ര്‍ക്കാ​ര്‍ 33 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​രു​ന്ന ശൈ​ത്യ​കാ​ല​ത്ത് ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍ഡ​നി​ല്‍ പു​ഷ്‌​പോ​ത്സ​വം ന​ട​ത്താ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ച​ട​ങ്ങി​ല്‍ എ​സ്.​രാ​ജേ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

Leave a Reply

Your email address will not be published.