മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് ഇത് കൂടി അറിഞ്ഞോളൂ

മസ്കാര, ലിപ് ഗ്ലോസ് തുടങ്ങിയ ഉപയോഗത്തിലുള്ള മേക്കപ്പ് ഉൽ‌പ്പന്നങ്ങളിൽ ജീവൻ അപകടപ്പെടുത്തുന്ന സൂപ്പർബഗ്ഗുകളെ കണ്ടെത്തിയെന്ന് ​ഗവേഷകർ.

“യുകെയിലെ ദശലക്ഷക്കണക്കിന് ആളുകൾ ദിവസവും ഉപയോഗിക്കുന്ന മേക്കപ്പ് ഉൽ‌പ്പന്നങ്ങളിൽ മാരകമായ സൂപ്പർബഗുകളായ ഇ.കോളി, സ്റ്റാഫൈലോകോക്കി എന്നിവയിൽ സൂപ്പർബഗ്ഗുകൾ അടങ്ങിയിട്ടുണ്ട്.മിക്ക കോസ്മെറ്റിക്കുകളും തീയതി കഴിഞ്ഞവയാണെന്നും അവയാണ് ഉപയോ​ഗിക്കുന്നതെന്നും യുഎസിലെ ആസ്റ്റൺ സർവകലാശാലയിലെ ​ഗവേഷകനായ അമ്രീൻ ബഷീർ പറഞ്ഞു. 

കണ്ണുകൾ, വായ, മുഖം എന്നിവിടങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങൾ ഉയോ​ഗിക്കുമ്പോൾ ചർമ്മത്തിൽ അണുബാധ മുതൽ രക്തത്തിൽ പോലും അസുഖങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളാണുള്ളതെന്ന് ​ഗവേഷണത്തിൽ കണ്ടെത്താനായെന്ന് അമ്രീൻ ബഷീർ പറയുന്നു. 

പത്തിൽ ഒൻപതും അത്തരം ബാക്ടീരിയകളാണെന്നും തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. താരതമ്യേന പുതിയ ബ്യൂട്ടി ഉൽ‌പ്പന്നങ്ങളിൽ ഉപയോഗിക്കുന്ന സ്പോഞ്ചുകളിൽ ദോഷകരമായേക്കാവുന്ന ബാക്ടീരിയകൾ ഉയർന്ന തോതിൽ ഉണ്ടെന്ന് ​ഗവേഷണത്തിൽ കണ്ടെത്തി. 

ഈ സ്പോഞ്ചുകൾ ലോകമെമ്പാടും 6.5 ദശലക്ഷത്തിലധികം വിറ്റുപോയതായി കണക്കാക്കപ്പെടുന്നു. സ്പോഞ്ചുകൾ ഉപയോ​ഗിച്ച ശേഷം ചെറുതായെങ്കിലും നനവ് ഉണ്ടാകാറുണ്ട്. ഇത് ദോഷകരമായ ബാക്ടീരിയകൾക്ക് അനുയോജ്യമായ ഒരു പ്രജനന കേന്ദ്രം സൃഷ്ടിക്കുന്നുവെന്ന് അമ്രീൻ ബഷീർ പറഞ്ഞു.

Leave a Reply

Your email address will not be published.