മേഘ്നാ രാജിന്റെ കുഞ്ഞു സിമ്പ;

നടി മേഘ്ന രാജ് അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയാണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ മരണപ്പെടുന്നത്. വികാരഭരിതമായ ചടങ്ങുകളോടെ നടന്ന യാത്ര അയപ്പിന് ശേഷം കുഞ്ഞതിഥി പിറന്നു. കുഞ്ഞിന്‍റെ ജനനത്തിന് ശേഷം നടന്ന ബേബി ഷവര്‍ ചടങ്ങുകളിലെ ചിത്രങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കുഞ്ഞിനെ ആദ്യമായി എല്ലാവര്‍ക്കുമുന്നിലും പരിചയപ്പെടുത്തിയിരിക്കുകയാണ് മേഘ്നാ രാജ്.

ആദ്യം അറിയിച്ചിരുന്നതുപോലെതന്നെ പ്രണയദിനമായ ഫെബ്രുവരി 14ന‍ാണ് മകന്‍ സിമ്പയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും മേഘ്ന പങ്കുവെച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മേഘ്ന സന്തോഷ വാര്‍ത്ത അറിയിച്ചത്.

‘ഞാൻ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾ എന്നെ സ്നേഹിച്ചു. നമ്മൾ തമ്മിൽ ആദ്യമായി കാണുമ്പോൾ അമ്മയ്ക്കും അപ്പയ്ക്കും നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്‍റെ ഈ കുഞ്ഞു ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു. നിങ്ങളെല്ലാവരും കുടുംബമാണ്.. നിരുപാധികം സ്നേഹിക്കുന്ന കുടുംബം’, എന്ന് ജൂനിയർ ചിരു പറയുന്ന രീതിയിലായിരുന്നു മേഘ്നയുടെ അടിക്കുറിപ്പ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതം വന്ന് മരണപ്പെടുന്നത്. വിഖ്യാതമായ ലയണ്‍ കിങ് സിനിമയിലെ പോസില്‍ മകനെ അവതരിപ്പിക്കണമെന്ന കാര്യം ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ പറഞ്ഞിരുന്നതായി മേഘ്നാ രാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് കുഞ്ഞിന്‍റെ പേര്.

Share via
Copy link
Powered by Social Snap