മേരിയേയും മലരിനേയും നിങ്ങൾക്ക് ഓർമയുണ്ടോ ? ചിത്രവുമായി അനുപമ

നിവിൻ പോളി നായകനായി എത്തിയ പ്രേമത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച നടിമാരാണ് അനുപമ പരമേശ്വരനും സായി പല്ലവിയും. ഇപ്പോൾ തെന്നിന്ത്യൻ സിനിമലോകത്തെ മുൻനിര താരമാണ് ഇരുവരും. എന്നാൽ മലയാളികൾക്ക് ഇപ്പോഴും ഇവർ മേരിയും മലരുമാണ്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ്. അനുപമയാണ് തന്‍റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ സായി പല്ലവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

ആരെങ്കിലും മലരിനേയും മേരിയേയും ഓർമിക്കുന്നുണ്ടോ? നിന്നെ സ്നേഹിക്കുന്നു. എപ്പോഴും സ്നേഹിക്കും. ആരാധികയുമാണ്- അനുപമ കുറിച്ചു. ഹാപ്പി മോണിങ് ഹാപ്പി സൺഡേ എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം. അനുപമയുടെ സ്നേഹത്തിന് മറുപടിയുമായി സായി പല്ലവിയും എത്തി. ഞാനും നിന്നെ സ്നേഹിക്കുന്നു എന്നാണ് താരം കമന്‍റ് ചെയ്തത്. സിംപിൾ കാഷ്യൽ ലുക്കിലാണ് ഇരുവരും. നായികമാരെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് വരുന്നത്.

Share via
Copy link
Powered by Social Snap